Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nattu Vishesaham

Alappuzha

ഒ​രേ​സ​മ​യം അ​നു​മ​തി; തൃ​പ്പ​ക്കു​ടം കു​തി​ക്കു​ന്നു, ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ചു​വ​പ്പു​നാ​ട​യി​ൽ

ഹ​രി​പ്പാ​ട്: ഒ​രേ​സ​മ​യം ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച ര​ണ്ടു പ​ദ്ധ​തി​ക​ൾ; ഒ​ന്നി​ന്‍റെ നി​ർ​മാ​ണം അ​തി​വേ​ഗം പു​രോ​ഗ​മി​ക്കു​ന്നു, മ​റ്റൊ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ലം​ഭാ​വ​ത്തി​ൽ ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു. തൃ​പ്പ​ക്കു​ടം കു​തി​ക്കു​മ്പോ​ൾ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര കി​ത​യ്ക്കു​ന്ന കാ​ഴ്ച​യാ​ണി​വി​ടെ. ഭൂ​മി​യേ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി ഒ​രുവ​ർ​ഷം പി​ന്നി​ട്ടി​ട്ടും മാ​വേ​ലി​ക്ക​ര-ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര റോ​ഡി​ലെ മേ​ൽ​പ്പാ​ലം നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ൽ തു​ട​രു​ക​യാ​ണ്.

അ​ഞ്ചു​വ​ർ​ഷം മു​ൻ​പ് ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച പ​ദ്ധ​തി​യാ​ണി​ത്. പ​ള്ളി​പ്പാ​ട്, ചേ​പ്പാ​ട് വി​ല്ലേ​ജു​ക​ളി​ലാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി​യ​വ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​ര തു​ക വി​ത​ര​ണം ചെ​യ്തി​ട്ടും നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങാ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ട്ടു​ന്ന അ​ലം​ഭാ​വം പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​കു​ന്നു.

അ​തി​ർ​ത്തി തി​രി​ക്കാ​ൻ വൈ​കു​ന്നു

ഏ​റ്റെ​ടു​ത്ത ഭൂ​മി​യു​ടെ അ​തി​ർ​ത്തി നി​ർ​ണ​യി​ച്ച് പൊ​തു​മ​രാ​മ​ത്ത് നി​ർ​മാ​ണ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റു​ന്ന​തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ൽ കാ​ല​താ​മ​സം നേ​രി​ടു​ന്ന​ത്. ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം സ​ർ​ക്കാ​രി​ലേ​ക്ക് മാ​റി​യെ​ങ്കി​ലും പ​ദ്ധ​തി പ്ര​ദേ​ശം വേ​ർ​തി​രി​ച്ച് ക​മ്പി​വേ​ലി കെ​ട്ടു​ന്ന​തോ മ​ണ്ണുപ​രി​ശോ​ധ​ന​യോ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്രാ​ഥ​മി​ക ജോ​ലി​ക​ൾ പോ​ലും തു​ട​ങ്ങി​യി​ട്ടി​ല്ല. തീ​ര​ദേ​ശ റെ​യി​ൽ​വേ വ​ന്ന കാ​ലം മു​ത​ൽ ഉ​യ​രു​ന്ന ആ​വ​ശ്യ​മാ​യി​രു​ന്നി​ട്ടും അ​ധി​കൃ​ത​ർ മൗ​നം തു​ട​രു​ക​യാ​ണ്.

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​രയ്ക്ക് അവഗണന

ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യ്ക്കൊ​പ്പം ത​ന്നെ അ​നു​മ​തി ല​ഭി​ച്ച ഹ​രി​പ്പാ​ട് -തി​രു​വ​ല്ല ലി​ങ്ക് റോ​ഡി​ലെ തൃ​പ്പ​ക്കു​ടം മേ​ൽ​പ്പാ​ലം നി​ർ​മാ​ണം ഇ​പ്പോ​ൾ ദ്രു​ത​ഗ​തി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. തൃ​പ്പ​ക്കു​ട​ത്തേ​ക്കാ​ൾ ഇ​ര​ട്ടി​യി​ല​ധി​കം ഗ​താ​ഗ​തത്തിര​ക്കു​ള്ള ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര​യി​ൽ മാ​ത്രം എ​ന്തു​ക്കൊ​ണ്ട് പ​ണി തു​ട​ങ്ങാ​ൻ വൈ​കു​ന്നു എ​ന്ന​താ​ണ് നാ​ട്ടു​കാ​രു​ടെ ചോ​ദ്യം. ഒ​രേസ​മ​യം അ​നു​മ​തി ല​ഭി​ച്ച ര​ണ്ടു പ​ദ്ധ​തി​ക​ളി​ൽ ഒ​ന്നി​ന് പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ക്കു​മ്പോ​ൾ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്.

ആം​ബു​ല​ൻ​സു​ക​ൾ കു​ടു​ങ്ങു​ന്നു

മാ​വേ​ലി​ക്ക​ര​യി​ലെ പ്ര​ധാ​ന ആ​ശു​പ​ത്രി​ക​ളി​ൽനി​ന്ന് ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് രോ​ഗി​ക​ളു​മാ​യി പോ​കു​ന്ന ആം​ബു​ല​ൻ​സു​ക​ളു​ടെ പ്ര​ധാ​ന വ​ഴി​യാ​ണി​ത്. ട്രെ​യി​നു​ക​ൾ ക​ട​ന്നു​പോ​കാ​നാ​യി ഗേ​റ്റ് അ​ട​യ്ക്കു​മ്പോ​ൾ 15 മു​ത​ൽ 20 മി​നി​റ്റ് വ​രെ​യാ​ണ് കാ​ത്തു​നി​ൽ​പ്പ്.

ഗേ​റ്റ് തു​റ​ക്കു​മ്പോ​ഴേ​ക്കും വാ​ഹ​ന​ങ്ങ​ളു​ടെ നി​ര നീ​ളു​ന്ന​തി​നാ​ൽ ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ക​വ​ല​യി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​ണ്. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ണു തു​റ​ക്കു​ന്നി​ല്ലെ​ന്നും​ നി​ർ​മാ​ണം ഉ​ട​ൻ ആരം​ഭി​ച്ചി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ ജ​ന​കീ​യ സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

District News

എ​ട​ത്വ പ​ള്ളി ടൗ​ണ്‍ ക​പ്പേ​ള​യി​ല്‍ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​യേറ്റി

എ​ട​ത്വ: എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി ടൗ​ണ്‍ ക​പ്പേ​ള​യി​ല്‍ പ​രി​ശു​ദ്ധ വ്യാ​കു​ല​മാ​താ​വി​ന്‍റെ തി​രു​നാ​ളി​ന് കൊ​ടി​ക​യ​റി. ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ച്ചു. ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ക​ള​ത്തി​പ്പ​റ​മ്പി​ൽ, ഫാ. ​മാ​ര്‍​ട്ടി​ന്‍ തൈ​പ്പ​റ​മ്പി​ൽ, ഫാ. ​തോ​മ​സ് കാ​രേ​ക്കാ​ട്, ഫാ. ​ജി​തി​ന്‍ ന​മ്പി​യ​ത്ത് എ​ന്നി​വ​ര്‍ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു.

തു​ട​ര്‍​ന്ന് ല​ദീ​ഞ്ഞും വി​ശു​ദ്ധ​കു​ര്‍​ബാ​ന​യും വ​ച​ന​സ​ന്ദേ​ശ​വും ന​ട​ന്നു. കൈ​ക്കാ​ര​ന്‍​മാ​രാ​യ മ​നോ​ജ് മാ​ത്യൂ പു​ത്ത​ന്‍​വീ​ട്ടി​ല്‍, സി​ബി​ച്ച​ന്‍ കോ​നാ​ട്ട്, സാ​ബു ആ​ശാം​പ​റ​മ്പി​ൽ, ജീ​സസ് മീ​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു ക​രി​ക്കം​പ​ള്ളി, സെ​ക്ര​ട്ട​റി കു​ട്ട​പ്പ​ന്‍ ഓ​ടേ​റ്റി​ൽ, ബാ​ബു ക​ണ്ണ​ന്ത​റ, ഷാ​ജി കാ​ഞ്ഞൂ​പ്പ​ള്ളി​ൽ, അ​ജി ജോ​സ​ഫ് വാ​ഴ​പ്പ​റ​മ്പി​ൽ, ബി​ന്‍​സ​പ്പ​ന്‍ ക​ണ്ട​ത്തി​പ്പറ​മ്പി​ല്‍, ദി​ലീ​പ്‌ മോ​ന്‍ തൈ​പ്പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. തി​രു​നാ​ള്‍ ഇ​ന്ന് ന​ട​ക്കും.

വൈ​കു​ന്നേ​രം നാ​ലി​ന് തി​രു​നാ​ള്‍ കു​ര്‍​ബാ​ന ഫാ. ​തോ​മ​സ് കാ​ര​യ്ക്കാ​ട് കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ര്‍​ന്ന് കൊ​ടി​യി​റ​ക്കും എ​ട​ത്വ സെ​ന്‍റ് ജോ​ര്‍​ജ് ഫൊ​റോ​ന പ​ള്ളി​യി​ലേ​യ്ക്ക് പ്ര​ദ​ക്ഷി​ണ​വും ന​ട​ക്കും. പ​ള്ളി​യി​ലെ​ത്തി​ച്ചേരു​മ്പോ​ള്‍ ല​ദീ​ഞ്ഞും സ​മാ​പ​ന പ്രാ​ര്‍​ത്ഥ​ന​യും സ്‌​നേ​ഹ​വി​രു​ന്നും ന​ട​ക്കും.

District News

പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റി​ക​ട​ന്ന് താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി

അമ്പ​ല​പ്പു​ഴ: പ്ര​തി​ഷേ​ധ​ങ്ങ​ൾ മ​റി​ക​ട​ന്ന് താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി ന​ൽ​കി. ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ലാ​ണ് കോ​ള​ജി​ലെ താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി ന​ൽ​കി​യ​ത്.

കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളി​ൽ​നി​ന്ന് ഹോ​സ്റ്റ​ൽ ഫീ​സ് വാ​ങ്ങാ​നാ​യി ചു​മ​ത​ല​പ്പെ​ടു​ത്തി​യ ജീ​വ​ന​ക്കാ​രി​യാ​ണ് ഇ​വ​ർ. ഇ​തി​ന്‍റെ മ​റ​വി​ൽ സ്വ​ന്തം വീ​ട്ടി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളെ താ​മ​സി​പ്പി​ച്ച് പ​ണം വാ​ങ്ങു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു. ഭ​ര​ണ​ക​ക്ഷി​യു​ടെ പി​ൻ​ബ​ല​ത്തോ​ടെ കോ​ള​ജി​ന്‍റെയും ഹോ​സ്റ്റ​ലി​ന്‍റെയും നി​യ​ന്ത്ര​ണം ഇ​വ​ർ ഏ​റ്റെ​ടു​ത്ത​ത് വ​ലി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് വ​ഴിവ​ച്ചി​രു​ന്നു.

ഇ​തി​നി​ട​യി​ലാ​ണ് പു​തു​താ​യി നി​ർ​മി​ച്ച അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ൽ ത​നി​ക്ക് ഓ​ഫീ​സ് മു​റി വേ​ണ​മെ​ന്ന് ഇ​വ​ർ പ്രി​ൻ​സി​പ്പലിനോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, കോ​ള​ജി​ലെ മ​റ്റ് ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തെ​ത്തു​ട​ർ​ന്ന് ഇ​വ​ർ​ക്ക് അ​ക്കാ​ഡ​മി​ക് ബ്ലോ​ക്കി​ൽ മു​റി ന​ൽ​കു​ന്ന​ത് ഒ​ഴി​വാ​ക്കി.

ഇ​തി​നു പ​ക​രം ത​നി​ക്ക് അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ ഓ​ഫീ​സ് മു​റി ന​ൽ​ക​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം. ഇ​താ​ണ് ഇ​പ്പോ​ൾ പ്രി​ൻ​സി​പ്പലും അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​റും ചേ​ർ​ന്ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്കി​ൽ സ​ർ​ക്കാ​രു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​ത്ത സിപിഎം ​പ്ര​വ​ർ​ത്ത​ക​യാ​യ താ​ത്കാലി​ക ജീ​വ​ന​ക്കാ​രി​ക്ക് ഓ​ഫീ​സ് മു​റി ന​ൽ​കി​യ​ത് ജീ​വ​ന​ക്കാ​രു​ടെ​യി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​നു കാ​ര​ണ​മാ​യി​ട്ടു​ണ്ട്.​

District News

പോ​സ്റ്റ​ൽ വോ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം ന​ൽ​ക​ണം: കെ​പി​എ​സ്ടി​എ

പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ആ​യി​ര​ക്ക​ണ​ക്കി​ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ്വ​ന്തം വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​നു​ള്ള അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ.
വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ന്നെ ബോ​ധ​പൂ​ർ​വം വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​ത് അ​വ​കാ​ശ​ലം​ഘ​ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം അ​ട്ടി​മ​റി​ക്കു​ന്ന​തു​മാ​ണെ​ന്ന് കെ​പി​എ​സ്ടി​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

തെ​ര​ഞ്ഞെ​ടു​പ്പ് ജോ​ലി​ക്കു നി​യോ​ഗി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ക​ഴി​ഞ്ഞ ഒ​ന്നു മു​ത​ൽ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കു​മെ​ന്ന് പ​റ​യു​ക​യും വോ​ട്ട് ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി മൂ​ന്നു​ത​വ​ണ വ​രെ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ പോ​യി​ട്ടും ബാ​ല​റ്റ് എ​ത്തി​യി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ വോ​ട്ട് ചെ​യ്യാ​തെ തി​രി​കെ പോ​കേ​ണ്ടി​വ​രി​ക​യും ചെ​യ്തു.

അ​വ​ര​വ​ർ താ​മ​സി​ക്കു​ന്ന നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലെ കേ​ന്ദ്ര​ത്തി​ൽ ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​ർ ആ​രം​ഭി​ച്ച് ആ ​മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ​വ​ർ​ക്കും അ​വി​ടെ​ത്ത​ന്നെ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ഒ​രു​ക്കി​യി​രു​ന്നെ​ങ്കി​ൽ യാ​തൊ​രു പ്ര​യാ​സ​വും ഇ​ല്ലാ​തെ എ​ല്ലാ​വ​ർ​ക്കും വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ബോ​ധ​പൂ​ർ​വം കൃ​ത്യ​മാ​യ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​തെ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രെ പ​ര​മാ​വ​ധി ബു​ദ്ധി​മു​ട്ടി​ക്കു​ക​യും അ​തി​ലൂ​ടെ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്കു​ക​യു​മാ​ണ് ചെ​യ്തി​ട്ടു​ള്ള​ത്.

ത​ന്‍റേ​ത​ല്ലാ​ത്ത കാ​ര​ണ​ത്താ​ൽ വോ​ട്ട​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കു​ന്ന​തി​ന് ഫെ​സി​ലി​റ്റേ​ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ച്ച് വോ​ട്ട് ചെ​യ്യു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന കേ​ര​ള പ്ര​ദേ​ശ് സ്കൂ​ൾ ടീ​ച്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ്, സെ​ക്ര​ട്ട​റി വി.​ജി. കി​ഷോ​ർ, ട്ര​ഷ​റ​ർ ബി​റ്റി അ​ന്ന​മ്മ തോ​മ​സ് എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് വേ​മ്പ​നാ​ട്ടു​കാ​യൽ കീ​ഴ​ട​ക്കി പതിനൊന്നുകാ​ര​ൻ

വൈ​ക്കം: കൈ​​കാ​​ലു​​ക​​ൾ ബ​​ന്ധി​​ച്ച് വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ന് കു​​റു​​കെ 12 കി​ലോ​മീ​റ്റ​ർ ദൂ​​രം നീ​​ന്തി കീ​​ഴ​​ട​​ക്കി പ​തി​നൊ​ന്നു​കാ​​ര​​ൻ. ത​​മി​​ഴ്നാ​​ട് സ്വ​​ദേ​​ശി​​യും പെ​​രു​​മ്പാ​​വൂ​​ർ യൂ​​ണി​​യ​​ൻ ബാ​​ങ്ക് ചീ​​ഫ് മാ​​നേ​​ജ​​രു​​മാ​​യ ഐ.​ ​അ​​ര​​വി​​ന്ദ​​ൻ-പി. ​​ദി​​വ്യ ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നും ആ​​ലു​​വ കേ​​ന്ദ്രീ​​യ വി​​ദ്യാ​​ല​​യ​​ത്തി​​ലെ ആ​​റാം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​​യു​​മാ​​യ എ. ​​ചെ​​മ്പി​​യാ​​നാ​​ണ് വേ​​ൾ​​ഡ് റി​ക്കാ​​ർ​​ഡി​​നാ​​യി ഈ ​​സാ​​ഹ​​സി​​ക കൃ​​ത്യം വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്.

ചേ​​ർ​​ത്ത​​ല ക​​ര്യാ​​ത്ത് ക​​ട​​വി​​ൽ​നി​​ന്ന് ഇ​​ന്ന​​ലെ രാ​​വി​​ലെ 7.08ന് ​​ആ​​രം​​ഭി​​ച്ച നീ​​ന്ത​​ൽ വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ 9.59ന് ​​എ​​ത്തി​​ച്ചേ​​ർ​​ന്നു. വി​​ജ​​യ​ശ്രീ​​ലാ​​ളി​​ത​​നാ​​യി തി​​രി​ച്ചെ​​ത്തി​​യ ചെ​​മ്പി​​യാ​​നെ വൈ​​ക്കം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൾ​​സ​​ലാം ​റാ​​വു​​ത്ത​​ർ, വെ​​റ്റ​​റ​​ൻ നീ​​ന്ത​​ൽ​ താ​​രം പ്ര​​ഫ.​ കെ.​​സി.​ സെ​​ബാ​​സ്റ്റ്യ​​ൻ, റി​​ട്ട​. ബി​​എ​​സ്എ​​ഫ് സൈ​​നി​ക​​നും നീ​​ന്ത​​ൽ​​ താ​​ര​​വു​​മാ​​യ കെ.​​എ​​ൻ.​ ബൈ​​ജു എ​​ന്നി​​വ​​ർ ചേ​​ർ​​ന്നു സ്വീ​​ക​​രി​​ച്ചു.

കോ​​ത​​മം​​ഗ​​ലം ഡോ​​ൾ​​ഫി​​ൻ അ​​ക്വാ​​ട്ടി​​ക് ക്ല​​ബ് നീ​​ന്ത​​ൽ പ​​രി​​ശീ​​ല​​ക​​ൻ ബി​​ജു ത​​ങ്ക​​പ്പ​​ന്‍റെ ശി​​ക്ഷ​​ണ​​ത്തി​​ൽ മൂ​​വാ​​റ്റു​​പു​​ഴ​​യാ​​റി​​ൽ ഏ​​ഴു മാ​​സ​​ത്തോ​​ളം ക​​ഠി​​ന പ​​രി​​ശീ​​ല​​നം ന​​ട​​ത്തി​​യാ​​ണ് ചെ​​മ്പി​​യാ​​ൻ വേ​​മ്പ​​നാ​​ട്ടു​​കാ​​യ​​ലി​​ൽ നീ​​ന്താ​​ൻ പ്രാ​​പ്ത​​നാ​​യ​​ത്. മ​​ക​​നെ നീ​​ന്ത​​ൽ പ​​ഠി​​പ്പി​​ക്ക​​ണ​​മെ​​ന്ന ആ​​ഗ്ര​​ഹ​​ത്തി​​ലാ​​ണ് പ​​രി​​ശീ​​ലി​​പ്പി​​ച്ച​​തെ​​ന്നും ചെ​​മ്പി​​യാ​​ന്‍റെ താ​​ത്പ​​ര്യം ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ണ് ഇ​​ത്ത​​ര​​മൊ​​രു സാ​​ഹ​​സി​​ക ഉ​​ദ്യ​​മ​​ത്തി​​ന് മു​​തി​​ർ​​ന്ന​​തെ​​ന്നും മാ​​താ​​പി​​താ​​ക്ക​​ളാ​​യ അ​​ര​​വി​​ന്ദ​​നും ദി​​വ്യ​​യും പ​​റ​​ഞ്ഞു.

ന​​ടു​​ക്കാ​​യ​​ലി​​ൽ എ​​ത്തി​​യ​​പ്പോ​​ൾ ശ​​ക്ത​​മാ​​യ ഓ​​ളം നീ​​ന്ത​​ൽ ത​​ട​​സ​​പ്പെ​​ടു​​ത്തി​​യെ​​ങ്കി​​ലും പ​​രി​​ശീ​​ല​​ന​​ത്തി​​ന്‍റെ പി​​ൻ​​ബ​​ല​​ത്താ​​ൽ നീ​​ന്തി​ക്ക​​യ​​റാ​​ൻ ക​​ഴി​​ഞ്ഞെ​​ന്നും ഒ​​ന്നാം ക്ലാ​​സു​​കാ​​രി​​യാ​​യ അ​​നു​​ജ​​ത്തി മാ​​തി​​നി​​യെ കാ​​യ​​ലി​​ൽ നീ​​ന്തി​​ക്ക​​ണ​​മെ​​ന്നാ​​ണ് ത​​ന്‍റെ ആ​​ഗ്ര​​ഹ​​മെ​​ന്നും ചെ​​മ്പി​​യാ​​ൻ പ​​റ​​ഞ്ഞു.


വൈ​​ക്കം കാ​​യ​​ലോ​​ര ബീ​​ച്ചി​​ൽ​​ന​​ട​​ന്ന അ​​നു​​മോ​​ദ​​ന സ​​മ്മേ​​ള​​നം ന​​ഗ​​ര​​സ​​ഭാ ചെ​​യ​​ർ​​മാ​​ൻ അ​​ബ്ദു​​ൾ സ​​ലാം റാ​​വു​​ത്ത​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.​

District News

ക​ണി​കാ​ണാ​ന്‍ കു​ടും​ബ​ശ്രീ​യു​ടെ ക​ണി​വെ​ള്ള​രി​ക​ള്‍

കോ​​ട്ട​​യം: ഇ​​ത്ത​​വ​​ണ വി​​ഷു​​വി​​നു ക​​ണി​​കാ​​ണാ​​ന്‍ കു​​ടും​​ബ​​ശ്രീ​​യു​​ടെ ക​​ണി​​വെ​​ള്ള​​രി​​ക​​ള്‍. കു​​ടും​​ബ​​ശ്രീ നെ​​ടും​​കു​​ന്നം ഗ്രീ​​ന്‍​വാ​​ലി ജെ​​എ​​ല്‍​ജി ഗ്രൂ​​പ്പി​​ന്‍റെ​​യും ത​​ല​​യാ​​ഴം രാ​​ഗം ജെ​​എ​​ല്‍​ജി ഗ്രൂ​​പ്പി​​ന്‍റെ​​യും ക​​ണി​​വെ​​ള്ള​​രി​​ക​​ളാ​​ണ് വി​​പ​​ണി​​യി​​ലെ​​ത്താ​​ന്‍ ത​​യാ​​റെ​​ടു​​ക്കു​​ന്ന​​ത്.

ഗ്രീ​​ന്‍ വാ​​ലി ജെ​​എ​​ല്‍​ജി ഗ്രൂ​​പ്പ് വ​​ര്‍​ഷ​​ങ്ങ​​ളാ​​യി കാ​​ര്‍​ഷി​​ക​​രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​ണ്. മു​​ള​​യ​​ന്‍​വേ​​ലി​​യി​​ല്‍ മൂ​​ന്നേ​​ക്ക​​റോ​​ളം സ്ഥ​​ലം പാ​​ട്ട​​ത്തി​​നെ​​ടു​​ത്താ​​ണ് ഇ​​വ​​ര്‍ കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. ഇ​​തി​​ല്‍ ഒ​​ന്ന​​ര​​യേ​​ക്ക​​ര്‍ സ്ഥ​​ല​​മാ​​ണ് ക​​ണി​​വെ​​ള്ള​​രി കൃ​​ഷി​​ക്കാ​​യി ഉ​​പ​​യോ​​ഗി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബാ​​ക്കി സ്ഥ​​ല​​ത്ത് പ​​യ​​ര്‍, ചീ​​ര, കോ​​വ​​ല്‍, വ​​ഴു​​ത​​ന, ചേ​​ന, ചേ​​മ്പ്, ക​​പ്പ, കാ​​ച്ചി​​ല്‍, മ​​ഞ്ഞ​​ള്‍, ഇ​​ഞ്ചി, ശീ​​മ​​ച്ചേ​​മ്പ് തു​​ട​​ങ്ങി​​യ വി​​ള​​ക​​ളാ​​ണ് കൃ​​ഷി ചെ​​യ്യു​​ന്ന​​ത്.​ കു​​ടും​​ബ​​ശ്രീ ഔ​​ട്ട്‌​​ലെ​​റ്റു​​ക​​ള്‍, പ​​ച്ച​​ക്ക​​റി​​ക്ക​​ട​​ക​​ള്‍, കു​​ടും​​ബ​​ശ്രീ വി​​പ​​ണ​​ന​​മേ​​ള​​ക​​ള്‍ എ​​ന്നി​​വ​​യാ​​ണ് പ്ര​​ധാ​​ന വി​​പ​​ണി​​യെ​​ന്നും ഗ്രീ​​ന്‍​വാ​​ലി ജെ​​എ​​ല്‍​ജി ഗ്രൂ​​പ്പ് അം​​ഗം റോ​​സി​​ലി വ​​ര്‍​ഗീ​​സ് പ​​റ​​യു​​ന്നു. സി​​വി​​ത വി​​ജി​​ല്‍, റോ​​സ​​മ്മ ജോ​​സ​​ഫ്, അ​​ന്ന​​മ്മ തോ​​മ​​സ്, ബീ​​ന മാ​​ത്യു എ​​ന്നി​​വ​​രും റോ​​സി​​ലി​​ക്കൊ​​പ്പം കാ​​ര്‍​ഷി​​ക​​രം​​ഗ​​ത്ത് സ​​ജീ​​വ​​മാ​​ണ്. ന​​ഷ്ട​​മാ​​യാ​​ലും ലാ​​ഭ​​മാ​​യാ​​ലും അ​​ത് നേ​​രി​​ടാ​​നു​​ള്ള മ​​ന​​സോ​​ടെ വേ​​ണം കൃ​​ഷി​​യി​​ലേ​​ക്കി​​റ​​ങ്ങാ​​വൂ എ​​ന്നേ ഇ​​വ​​ര്‍​ക്ക് പ​​റ​​യാ​​നു​​ള്ളൂ.

ത​​ല​​യാ​​ഴം രാ​​ഗം ജെ​​എ​​ല്‍​ജി ഗ്രൂ​​പ്പ് അ​​ര​​യേ​​ക്ക​​റി​​ലാ​​ണ് ക​​ണി വെ​​ള്ള​​രി കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. നാ​​ലു​​പേ​​ര്‍ ചേ​​ര്‍​ന്നാ​​ണ് കൃ​​ഷി. ഇ​​തി​​നു പു​​റ​​മേ​​യാ​​ണ് ജെ​​എ​​ല്‍​ജി അം​​ഗ​​മാ​​യ മി​​നി ഷാ​​ജി വ​​ട്ട​​ക്ക​​രി പാ​​ട​​ശേ​​ഖ​​ര​​ത്തി​​ല്‍ ഒ​​ന്ന​​ര ഏ​​ക്ക​​റി​​ല്‍ ക​​ണി​​വെ​​ള്ള​​രി കൃ​​ഷി ചെ​​യ്യു​​ന്ന​​ത്. ആ​​റു മാ​​സം നെ​​ല്‍​കൃ​​ഷി​​യു​​ള്ള പാ​​ട​​മാ​​ണി​​ത്.

ന​​വം​​ബ​​ര്‍ മാ​​സം അ​​വ​​സാ​​ന​​ത്തോ​​ടെ കൊ​​യ​​ത്തു ക​​ഴി​​യു​​ന്ന പാ​​ട​​ത്ത് ഡി​​സം​​ബ​​ര്‍ ആ​​ദ്യ​​ത്തോ​​ടെ വെ​​ള്ള​​രിക്കു രു കു​​ത്തും. ഫെ​​ബ്രു​​വ​​രി ആ​​ദ്യ​​മാ​​കു​​മ്പോ​​ഴേ​​ക്കും പൂ ​​കു​​ത്തി​ത്തു​​ട​​ങ്ങും. വി​​ഷു​​വി​​നാ​​ണ് കാ​​ര്യ​​മാ​​യ വി​​ള​​വെ​​ടു​​പ്പ്. ക​​ഴി​​ഞ്ഞ മാ​​സം മ​​ഴ പെ​​യ്ത​​തി​​നാ​​ല്‍ വെ​​ള്ള​​രി​​ച്ചെ​​ടി​​ക​​ളി​​ല്‍ കു​​റേ ചീ​​ഞ്ഞു പോ​​യ​​ത് വി​​ള​​വി​​നെ ബാ​​ധി​​ച്ചി​​ട്ടു​​ണ്ടെ​​ന്ന് മി​​നി പ​​റ​​യു​​ന്നു. ക​​ഴി​​ഞ്ഞ വ​​ര്‍​ഷം ഒ​​ന്ന​​ര ഏ​​ക്ക​​റി​​ല്‍നി​​ന്ന് 25 ക്വി​​ന്‍റ​ലോ​​ളം വി​​ള​​വ് ല​​ഭി​​ച്ചി​​രു​​ന്നു.

ഇ​​ത്ത​​വ​​ണ വി​​ള​​വ് കു​​റ​​വാ​​യ​​തി​​നാ​​ല്‍ വി​​ല അ​​ല്‍​പ്പം കൂ​​ടു​​ത​​ല്‍ കി​​ട്ട​​മെ​​ന്ന പ്ര​​തീ​​ക്ഷ​​യി​​ലാ​​ണി​​വ​​ര്‍. ഇ​​പ്പോ​​ള്‍ കി​​ലോ 15 രൂ​​പ​​മു​​ത​​ല്‍ 18 രൂ​​പ​​വ​​രെ​​യാ​​ണ് ക​​ണി​​വെ​​ള്ള​​രി​​യു​​ടെ വി​​ല. വി​​ഷു​​വാ​​കു​​മ്പോ​​ഴേ​​ക്കും കി​​ലോ​​യ്ക്ക് 24 രൂ​​പ കി​​ട്ടു​​മെ​​ന്നാ​​ണ് പ്ര​​തീ​​ക്ഷി​​ക്കു​​ന്ന​​ത്.വ​​ര്‍​ഷ​​ങ്ങ​​ളാ​​യി കൃ​​ഷി ചെ​​യ്യു​​ന്ന​​തി​​നാ​​ല്‍ സ്ഥി​​ര​​മാ​​യി ക​​ണി​​വെ​​ള്ള​​രി എ​​ടു​​ക്കാ​​ന്‍ വ​​രു​​ന്ന ക​​ച്ച​​വ​​ട​​ക്കാ​​രു​​ണ്ട്.

District News

ചൂ​ട് കൂ​ടു​ത​ലാ​ണ്.. മൃ​ഗ​ങ്ങ​ള്‍​ക്കും വേ​ണം ക​രു​ത​ല്‍

കോ​​ട്ടയം: ക​​ടു​​ത്ത വേ​​ന​​ല്‍ മൂലം പ​​ശു​​ക്ക​​ളു​​ടെ പാ​​ലു​​ത്​​പാ​​ദ​​നം മാ​​ത്ര​​മ​​ല്ല പാ​​ലി​​ലെ കൊ​​ഴു​​പ്പ്, പ്രോ​​ട്ടീ​​ന്‍ എ​​ന്നി​​വ കു​​റ​​യാ​​നും കാ​​ര​​ണ​​മാ​​കും. പ​​ശു​​ക്ക​​ളു​​ടെ പ്ര​​ത്യു​​ത്​​പാ​​ദ​​ന​​ത്തെ​​യും വേ​​ന​​ല്‍ ബാ​​ധി​​ക്കും.​ മ​​ദി​​ല​​ക്ഷ​​ണ​​ങ്ങ​​ള്‍ കൃ​​ത്യ​​മാ​​യി പ്ര​​ക​​ട​​മാ​​ക്കാ​​ത്ത​​ത് ക​​ടു​​ത്ത വേ​​ന​​ലി​​ല്‍ സാ​​ധാ​​ര​​ണ​​യാ​​ണ്.

ക​​ര്‍​ഷ​​ക​​ര്‍ ശ്ര​​ദ്ധി​​ക്ക​​ണം

പ​​ശു, എ​​രു​​മ

മേ​​ല്‍​ക്കൂ​​ര​​യ്ക്ക് മു​​ക​​ളി​​ല്‍ പ​​ച്ച​​ക്ക​​റി പ​​ന്ത​​ല്‍, സ്പ്രിം​​ഗ്‌​​ള​​ര്‍, ന​​ന​​ച്ച ചാ​​ക്കി​​ടു​​ന്ന​​ത് ഒ​​രു പ​​രി​​ധി​​വ​​രെ തൊ​​ഴു​​ത്തി​​നു​​ള്ളി​​ലെ അ​​ന്ത​​രീ​​ക്ഷ ഊ​​ഷ്മാ​​വ് കു​​റ​​യ്ക്കു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കും.

പ്ലാ​​സ്റ്റി​​ക്, ജി​​ഐ ഷി​​റ്റു​​ക​​ളാ​​ല്‍ മേ​​ഞ്ഞ തൊ​​ഴു​​ത്തു​​ക​​ളി​​ല്‍ സാ​​ധാ​​ര​​ണ കോ​​ണ്‍​ക്രീ​​റ്റ്റൂ​​ഫു കൊ​​ണ്ടു​​ള്ള തൊ​​ഴു​​ത്തു​​ക​​ളെ​​ക്കാ​​ള്‍ ചൂ​​ട് കൂ​​ടു​​ത​​ലാ​​യി​​രി​​ക്കും. ഇ​​ത്ത​​രം തൊ​​ഴു​​ത്തു​​ക​​ള്‍​ക്ക് മു​​ക​​ളി​​ല്‍ ഓ​​ല, പ​​ച്ച​​പ്പു​​ല്ല് എ​​ന്നി​​വ വി​​രി​​ക്കാ​​വു​​ന്ന​​താ​​ണ്.
നേ​​രി​​ട്ട് പ​​ശു​​ക്ക​​ളു​​ടെ ശ​​രീ​​ര​​ത്തി​​ല്‍ വെ​​ള്ള​​മൊ​​ഴി​​ക്കു​​ന്ന​​തി​​നേ​​ക്കാ​​ള്‍ ഉ​​ത്ത​​മം മേ​​ല്‍​ക്കൂ​​ര​​യുടെ മുകൾഭാഗം നനയ്ക്കുന്നതാണ്.

തൊ​​ഴു​​ത്തി​​ല്‍ ഫാ​​ന്‍ വ​​ച്ചു​​കൊ​​ടു​​ക്കു​​ക. (സീ​​ലിം​​ഗ് ഫാ​​നു​​ക​​ളേ​​ക്കാ​​ള്‍ ന​​ല്ല​​ത് വ​​ശ​​ങ്ങ​​ളി​​ല്‍നി​​ന്നു​​ള്ള ഫാ​​നു​​ക​​ളാ​​ണ്)

രാ​​വി​​ലെ ഒ​​മ്പ​​തു മു​​ത​​ല്‍ വൈ​​കു​​ന്നേ​​രം അ​​ഞ്ചു വ​​രെ പൊ​​ള്ളു​​ന്ന വെ​​യി​​ലി​​ല്‍ തു​​റ​​സാ​​യ സ്ഥ​​ല​​ത്ത് കെ​​ട്ടി​​യി​​ടു​​ന്ന​​ത് ഒ​​ഴി​​വാ​​ക്കു​​ക.
ശു​​ദ്ധ​​മാ​​യ കു​​ടി​​വെ​​ള്ളം എ​​പ്പോ​​ഴും ല​​ഭ്യ​​മാ​​യി​​രി​​ക്ക​​ണം.
പ​​ര​​മാ​​വ​​ധി പ​​ച്ച​​പ്പു​​ല്ല് കൊടു​​ക്കാ​​ന്‍ ശ്ര​​ദ്ധി​​ക്ക​​ണം.
കാ​​ലി​​ത്തീ​​റ്റ രാ​​വി​​ലെ​​യും വൈ​​കി​​ട്ടു​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ന്ന​​ത് ശ​​രീ​​ര ഊ​​ഷ്മാ​​വ് കു​​റ​​യ്ക്കു​​ന്ന​​തി​​ന് സ​​ഹാ​​യി​​ക്കും.
ധാ​​തു​​ല​​വ​​ണ മി​​ശ്രി​​തം, പ്രോ​​ബ​​യോ​​ട്ടി​​ക്‌​​സ്, ഇ​​ല​​ക്രോ​​ളൈ​​റ്റ്‌​​സ്, എ​​ന്നി​​വ ഒ​​രു ഡോ​​ക്‌​ട​​റു​​ടെ നി​​ര്‍​ദേ​​ശ​​പ്ര​​കാ​​രം തീ​​റ്റ​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്ത​​ണം.
പ​​ശു​​ക്ക​​ളെ വി​​ല്‍​ക്കു​​ന്ന, കൈ​​മാ​​റ്റം ചെ​​യ്യു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ യാ​​ത്ര​​ക​​ള്‍ രാ​​വി​​ലെ​​യും വൈ​​കു​​ന്നേ​​ര​​വു​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്ത​​ണം.

എ​​രു​​മ​​ക​​ള്‍

എ​​രു​​മ​​ക​​ള്‍​ക്ക് വി​​യ​​ര്‍​പ്പ് ഗ്ര​​ന്ഥി​​ക​​ള്‍ കു​​റ​​വാ​​യ​​തി​​നാ​​ല്‍ കൂ​​ടു​​ത​​ല്‍ ശ്ര​​ദ്ധി​​ക്കേ​​ണ്ട​​താ​​ണ്. വെ​​ള്ളം നി​​റ​​ച്ച് മു​​ങ്ങി​​ക്കി​​ട​​ക്കാ​​ന്‍ പാ​​ക​​ത്തി​​ലു​​ള്ള ടാ​​ങ്കു​​ക​​ള്‍ ഒ​​രു​​ക്കേ​​ണ്ട​​താ​​ണ്.

പ​​ന്നി​​ക​​ള്‍

കേ​​ര​​ള​​ത്തി​​ല്‍ താ​​ര​​ത​​മ്യേ​​ന കൂ​​ടു​​ത​​ലു​​ള്ള​​ത് വി​​ദേ​​ശ​​യി​​നം ക്രോ​​സ് ബ്ര​​ഡ് പ​​ന്നി​​ക​​ളാ​​ണ്. ഇ​​ത്ത​​രം പ​​ന്നി​​ക​​ള്‍​ക്ക് ചൂ​​ട് താ​​ങ്ങാ​​ന്‍ ബു​​ദ്ധി​​മു​​ട്ടാ​​ണ് എ​​പ്പോ​​ഴും ശു​​ദ്ധ​​മാ​​യ കു​​ടി​​വെ​​ള്ളം ന​​ല്‍​കു​​ന്ന​​തും ന​​ന കൊ​​ടു​​ക്കാ​​നും ശ്ര​​ദ്ധി​​ക്ക​​ണം. പ്രോ​​ബ​​യോ​ട്ടി​​ക്‌​​സ്, ധാ​​തു​​ല​​വ​​ണ ​​മി​​ശ്രി​​തം ചൂ​​ടുകാ​​ല​​ത്ത് അ​​വ​​ശ്യ​​മാ​​ണ്.

വ​​ള​​ര്‍​ത്തുപ​​ക്ഷി​​ക​​ള്‍

വ​​ള​​ര്‍​ത്തുപ​​ക്ഷി​​ക​​ള്‍​ക്ക് ത​​ണു​​ത്ത വെ​​ള്ളം കു​​ടി​​ക്കാ​​നാ​​യി ല​​ഭ്യ​​മാ​​ക്ക​​ണം. വൈ​​റ്റ​​മി​​ന്‍ സി, ​​ഇ​​ല​​ക്‌​ട്രോ​ലൈ​റ്റ്‌ പ്രോ​​ബ​​യോ​​ട്ടി​​ക്‌​​സ് എ​​ന്നി​​വ കു​​ടി​​വെ​​ള്ള​​ത്തി​​ല്‍ കൂ​​ടി ന​​ല്‍​കു​​ന്ന​​ത് ചൂ​​ടി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ന്‍ സ​​ഹാ​​യി​​ക്കും. മേ​​ല്‍​ക്കൂ​​രയ്ക്കു മു​​ക​​ളി​​ല്‍ ചാ​​ക്ക് ന​​ന​​ച്ച് ഇ​​ടാ​​വു​​ന്ന​​താ​​ണ്.

അ​​രു​​മ മൃ​​ഗ​​ങ്ങ​​ള്‍

വി​​ദേ​​ശ​യി​​നം നാ​​യ്ക്ക​​ള്‍, പൂ​​ച്ച​​ക​​ള്‍, കി​​ളി​​ക​​ള്‍ എ​​ന്നി​​വ​​യെ യാ​​ത്ര ചെ​​യ്യി​​ക്കു​​മ്പോ​​ള്‍ വ​​ള​​രെയ​​ധി​​കം ശ്ര​​ദ്ധി​​ക്ക​​ണം. യാ​​ത്ര​​ക​​ള്‍ രാ​​വി​​ലെ​​യും വൈ​​കി​​ട്ടു​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്ത​​ണം. തീ​​റ്റ രാ​​വി​​ലെ​​യും വൈ​​കി​​ട്ടും അ​​ന്ത​​രീ​​ക്ഷ ഊ​​ഷ്മാ​​വ് കു​​റ​​ഞ്ഞ സ​​മ​​യ​​ങ്ങ​​ളി​​ലാ​ക്കി ക്ര​​മ​​പ്പെ​​ടു​​ത്ത​​ണം.

കു​​ടി​​ക്കാ​​നു​​ള്ള ശു​​ദ്ധ​​മാ​​യ വെ​​ള്ളം എ​​പ്പോ​​ഴും കൂ​​ട്ടി​​ല്‍ വ​യ്​​ക്ക​​ണം. കി​​ളി​​ക​​ള്‍​ക്ക് കു​​ളി​​ക്കാ​​നു​​ള്ള വെ​​ള്ള​​വും ക്ര​​മീ​​ക​​രി​​ക്കു​ക. ​നി​​ര്‍​ജ​​ലീ​​ക​​ര​​ണം പ്ര​​തി​​രോ​​ധ​​ശേ​​ഷി കു​​റ​​ക്കു​​ന്ന​​ത് മൂ​​ലം മ​​റ്റ് അ​​സു​​ഖ​​ങ്ങ​​ള്‍ പി​​ടി​​പെ​​ടാ​​നു​​ള്ള സാ​​ധ്യ​​ത​​യു​​മു​​ണ്ട്. ന​​ന​​ഞ്ഞ ട​​വ​​ല്‍ ഉ​​​​പ​​യോ​​ഗി​​ച്ച് തു​​ട​​ക്കു​​ന്ന​​തും പൊ​​തി​​യു​​ന്ന​​തും ചൂ​​ട് കു​​റ​​യ്ക്കും.

മൃ​​ഗ​​ങ്ങ​​ളി​​ലെ സൂ​​ര്യാ​​ഘാ​​ത​​ത്തി​​ന്‍റെ ല​​ക്ഷ​​ണ​​ങ്ങ​​ള്‍


ശാ​​രീ​​രി​​ക അ​​സ്വ​​സ്ഥ​​ത, കി​​ത​​പ്പ്, ത​​ള​​ര്‍​ച്ച, ഭ​​ക്ഷ​​ണ​​ത്തോ​​ട് മ​​ടു​​പ്പ്, ഉ​​യ​​ര്‍​ന്ന ഹൃ​​ദ​​യ​​മി​​ടി​​പ്പ്, പ​​നി, വാ​​യി​​ല്‍നി​​ന്ന് നു​​ര​​യും പ​​ത​​യും വ​​രി​​ക, നാ​​ക്ക് പു​​റ​​ത്തേ​​ക്ക് ത​​ള്ളി​​വി​​ടു​​ക, പൊ​​ള്ളി​​യ പാ​​ടു​​ക​​ള്‍ എ​​ന്നി​​വ ശ്ര​​ദ്ധ​​യി​​ല്‍ പെ​​ട്ടാ​​ല്‍ ഉ​​ട​​ന്‍​ത​​ന്നെ ചി​​കി​​ത്സ തേ​​ടു​ക.

District News

സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി കു​​​ന്ന​​​ശേ​​​രി ഓ​​​ർ​​​മ​​​യാ​​​യി

കോ​​​ട്ട​​​യം: അ​​​ന്ത​​​രി​​​ച്ച സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി കു​​​ന്ന​​​ശേ​​​രി (89) വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​തു​​​ര​​​മേ​​​ഖ​​​ല​​​ക​​​ളി​​​ലെ സ​​​ജീ​​​വ​​​ സാ​​​ന്നി​​​ധ്യ​​​മാ​​​യി​​​രു​​​ന്നു.

മോ​​​നി​​​പ്പ​​​ള്ളി എം​​​യു​​​എം ആ​​​ശു​​​പ​​​ത്രി​​​യു​​​ടെ അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍ എ​​​ന്ന നി​​​ല​​​യി​​​ല്‍ ആ​​​തു​​​ര സേ​​​വ​​​ന രം​​​ഗ​​​ത്തും സ​​​ജീ​​​വ​​​മാ​​​യി​​​രു​​​ന്ന സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി ക​​​ടു​​​ത്തു​​​രു​​​ത്തി, കൈ​​​പ്പു​​​ഴ, ന​​​ട്ടാ​​​ശേ​​​രി സ്‌​​​കൂ​​​ളു​​​ക​​​ളി​​​ല്‍ അ​​​ധ്യാ​​​പി​​​ക​​​യാ​​​യി നൂ​​​റു​​​ക​​​ണ​​​ക്കി​​​നു വി​​​ദ്യാ​​​ര്‍ഥി​​​ക​​​ള്‍ക്ക് അ​​​റി​​​വി​​​ന്‍റെ അ​​​ക്ഷ​​​ര​​​ങ്ങ​​​ള്‍ പ​​​ക​​​ര്‍ന്നു ന​​​ല്‍കി.

കോ​​​ട്ട​​​യം അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് സ​​​ന്യാ​​​സി​​​നീ സ​​​മൂ​​​ഹാം​​​ഗ​​​മാ​​​യ സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ഗൊ​​​രേ​​​ത്തി, ആ​​​ര്‍ച്ച്ബി​​​ഷ​​​പ് മാ​​​ര്‍ കു​​​ര്യാ​​​ക്കോ​​​സ് കു​​​ന്ന​​​ശേ​​​രി​​​യു​​​ടെ സ​​​ഹോ​​​ദ​​​രി​​​യാ​​​ണ്. സെ​​​ന്‍റ് ജോ​​​സ​​​ഫ്‌​​​സ് സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ സു​​​പ്പീ​​​രി​​​യ​​​ര്‍ ജ​​​ന​​​റ​​​ല്‍, ജ​​​ന​​​റ​​​ല്‍ കൗ​​​ണ്‍സി​​​ല​​​ര്‍, നോ​​​വി​​​സ് മി​​​സ്ട്ര​​​സ്, സു​​​പ്പീ​​​രി​​​യ​​​ര്‍ എ​​​ന്നീ നി​​​ല​​​ക​​​ളി​​​ല്‍ സ്തു​​​ത്യ​​​ര്‍ഹ സേ​​​വ​​​ന​​​മാ​​​ണ് ന​​​ട​​​ത്തി​​​യ​​​ത്. സി​​​സ്റ്റ​​​ര്‍ ആ​​​നി​​​ന്‍റെ ശി​​​ക്ഷ​​​ണ​​​ത്തി​​​ല്‍ പ​​​ഠി​​​ച്ചുവ​​​ള​​​ര്‍ന്ന​​​വ​​​ര്‍ ഇ​​​ന്ന് ഉ​​​ന്ന​​​തനി​​​ല​​​ക​​​ളി​​​ല്‍ ശോ​​​ഭി​​​ക്കു​​​ന്നു​​​ണ്ട്.

തെ​​​ള്ള​​​കം മ​​​ദ്‌​​​ന​​​ഹാ തി​​​യോ​​​ള​​​ജി​​​ക്ക​​​ല്‍ ഇ​​​ന്‍സ്റ്റി​​​റ്റ്യൂ​​​ട്ട് പ്രി​​​ന്‍സി​​​പ്പ​​​ലാ​​​യും ക​​​ടു​​​ത്തു​​​രു​​​ത്തി, കൈ​​​പ്പു​​​ഴ, ന​​​ട്ടാ​​​ശേ​​​രി, കോ​​​ട്ട​​​യം, പാ​​​ഴു​​​ത്തു​​​രു​​​ത്ത്, മോ​​​നി​​​പ്പ​​​ള്ളി, കാ​​​രി​​​ത്താ​​​സ് എ​​​ന്നീ മ​​​ഠ​​​ങ്ങ​​​ളി​​​ലും സ്വി​​​റ്റ്‌​​​സ​​​ര്‍ല​​​ന്‍ഡി​​​ലും സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ശു​​​ശ്രൂ​​​ഷ ചെ​​​യ്തി​​​ട്ടു​​​ണ്ട്. ക​​​ടു​​​ത്തു​​​രു​​​ത്തി കു​​​ന്ന​​​ശേ​​​രി പ​​​രേ​​​ത​​​രാ​​​യ ജോ​​​സ​​​ഫ്-അന്നമ്മ ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ളാ​​​ണ്. ഡോ. ​​​ജോ​​​സ​​​ഫൈ​​​ന്‍, സാ​​​വി​​​യോ, ആ​​​ന്‍സി വെ​​​ട്ട​​​ത്തു​​​ക​​​ണ്ട​​​ത്തി​​​ല്‍, പ​​​രേ​​​ത​​​രാ​​​യ ത​​​ങ്ക​​​മ്മ ഏ​​​ബ്ര​​​ഹാം, സി​​​സ്റ്റ​​​ര്‍ പ​​​യ​​​സ്, കെ.​​​ജെ. ജോ​​​ണ്‍ എ​​​ന്നി​​​വ​​​ര്‍ മ​​​റ്റു സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളാ​​​ണ്.

സി​​​സ്റ്റ​​​ര്‍ ആ​​​ന്‍ ഗൊ​​​രേ​​​ത്തി​​​യു​​​ടെ സം​​​സ്‌​​​കാ​​​രം ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​തെ​​​ള്ള​​​കം 101 ക​​​വ​​​ല​​​യി​​​ലു​​​ള്ള അ​​​നു​​​ഗ്ര​​​ഹ​​​മ​​​ഠം ചാ​​​പ്പ​​​ലി​​​ല്‍ ശു​​​ശ്രൂ​​​ഷ​​​യ്ക്കു​​​ശേ​​​ഷം മ​​​ഠം വ​​​ക സെ​​​മി​​​ത്തേ​​​രി​​​യി​​​ല്‍ ന​​​ട​​​ക്കും.

District News

സു​ര​ക്ഷാസേ​ന തോ​ക്കു ചൂ​ണ്ടി​യെ​ന്ന​ വാർത്ത അടിസ്ഥാന രഹിതം: കളക്‌ടർ

കോ​​ട്ട​​യം: വൈ​​ക്കം നി​​യ​​മ​​സ​​ഭാ മ​​ണ്ഡ​​ല​​ത്തി​​ലെ വോ​​ട്ടിം​​ഗ് യ​​ന്ത്ര​​ങ്ങ​​ള്‍ സൂ​​ക്ഷി​​ക്കു​​ന്ന ബ​​സേ​​ലി​​യോ​​സ് കോ​​ള​​ജി​​ലെ സ് ട്രോം​​ഗ് റൂ​​മി​ന്‍റെ താ​​ക്കോ​​ലു​​ക​​ള്‍ സൂ​​ക്ഷി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​ശ​​ങ്ക​​ക​​ള്‍ ഉ​​യ​​ര്‍​ന്നെ​​ന്ന് ജി​​ല്ലാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ഓ​​ഫീ​​സ​​റാ​​യ ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ.

ഉ​​യ​​ര്‍​ന്ന ആ​​ശ​​ങ്ക​​ക​​ള്‍ പി​​ന്നീ​​ട് പ​​രി​​ഹ​​രി​​ക്ക​​പ്പെ​​ട്ടെ​​ന്നും ജി​​ല്ലാ ക​​ള​​ക്ട​​ര്‍ പ​​റ​​ഞ്ഞു. സ്ട്രോം​​ഗ് റൂം ​​പ​​രി​​സ​​ര​​ത്ത് സു​​ര​​ക്ഷാ സേ​​ന തോ​​ക്കു ചൂ​​ണ്ടി​​യെ​​ന്ന​​ത് വാ​​സ്ത​​വ വി​​രു​​ദ്ധ​​മാ​​ണ്.

സി​​എ​​പി​​എ​​ഫ് സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തോ​​ക്കു ചൂ​​ണ്ടി​​യി​​ട്ടി​​ല്ല. സ്ട്രോം​​ഗ് റൂ​​മി​​ന്‍റെ താ​​ക്കോ​​ലു​​ക​​ള്‍ സൂ​​ക്ഷി​​ക്കു​​ന്ന​​തു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ആ​​ശ​​ങ്ക​​ക​​ള്‍ ഉ​​ന്ന​​യി​​ക്ക​​പ്പെ​​ട്ട സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പൊ​​തു നി​​രീ​​ക്ഷ​​ക​​ര്‍​ക്കൊ​​പ്പ​​മാ​​ണ് താ​​ന്‍ സ്ഥ​​ല​​ത്തെ​​ത്തി​​യ​​തെ​​ന്ന് ക​​ള​​ക്ട​​ര്‍ പ​​റ​​ഞ്ഞു.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​ന്‍റെ ച​​ട്ട​​ങ്ങ​​ള്‍ പാ​​ലി​​ച്ച് നി​​രീ​​ക്ഷ​​ക​​രു​​ടെ​​യും വ​​ര​​ണാ​​ധി​​കാ​​രി​​യു​​ടെ​​യും രാ​​ഷ്‌​ട്രീ​യ പാ​​ര്‍​ട്ടി പ്ര​​തി​​നി​​ധി​​ക​​ളു​​ടെ​​യും സ്ഥാ​​നാ​​ര്‍​ഥി​​ക​​ളു​​ടെ ഏ​​ജ​​ന്‍റു​മാ​​രു​​ടെ​​യും സാ​​ന്നി​​ധ്യ​​ത്തി​​ല്‍ തി​​ക​​ച്ചും സു​​താ​​ര്യ​​മാ​​യാ​​ണു വി​​ഷ​​യം പ​​രി​​ഗ​​ണി​​ച്ച​​ത്. ഒ​​രു​​ഘ​​ട്ട​​ത്തി​​ലും അ​​നി​​ഷ്ട സം​​ഭ​​വ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​ക​​യോ സു​​ര​​ക്ഷാ ഉ​​ദ്യോ​​ഗ​​സ്ഥ​​ര്‍ തോ​​ക്കു ചൂ​​ണ്ടു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ചേ​​ത​​ന്‍​കു​​മാ​​ര്‍ മീ​​ണ പ​​റ​​ഞ്ഞു.

District News

സി​റ്റിം​ഗ് സീ​റ്റു​ക​ള്‍ നി​ല​നി​ര്‍​ത്തുമെന്ന് സിപിഎം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ്

കോ​​ട്ട​​യം: സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ള്‍ നി​​ല​​നി​​ര്‍​ത്തു​​ന്ന​​തി​​നൊ​​പ്പം പാ​​ലാ പി​​ടി​​ച്ചെ​​ടു​​ക്കു​​മെ​​ന്നും സി​​പി​​എം ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗ​​ത്തി​​ല്‍ വി​​ല​​യി​​രു​​ത്ത​​ല്‍. ജി​​ല്ല​​യി​​ലെ ഒ​​മ്പ​​ത് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​ക​​ളി​​ല്‍​നി​​ന്നു ല​​ഭി​​ച്ച വി​​ശ​​ദ​​മാ​​യ ക​​ണ​​ക്കു​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചാ​​ണ് ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ഈ ​​നി​​ഗ​​മ​​ന​​ത്തി​​ലെ​​ത്തി​​യ​​ത്.


വൈ​​ക്കം, ഏ​​റ്റു​​മാ​​നൂ​​ര്‍, ച​​ങ്ങ​​നാ​​ശേ​​രി, പൂ​​ഞ്ഞാ​​ര്‍, കാ​​ഞ്ഞി​​ര​​പ്പ​​ള്ളി എ​​ന്നി​​വ​​യാ​​ണ് എ​​ല്‍​ഡി​​എ​​ഫി​​ന്‍റെ സി​​റ്റിം​​ഗ് സീ​​റ്റു​​ക​​ള്‍. ശ​​ക്ത​​മാ​​യ ത്രി​​കോ​​ണ മ​​ത്സ​​രം ന​​ട​​ന്ന പാ​​ലാ​​യി​​ല്‍ ഇ​​ത്ത​​വ​​ണ ജോ​​സ് കെ. ​​മാ​​ണി വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണ് സി​​പി​​എ​​മ്മി​​ന്‍റെ ഉ​​റ​​ച്ച വി​​ശ്വാ​​സം.

പ​​തി​​നാ​​യി​​ര​​ത്തി​​ന​​ട​​ത്ത് വോ​​ട്ടു​​ക​​ള്‍​ക്ക് വി​​ജ​​യി​​ക്കു​​മെ​​ന്നാ​​ണ് താ​​ഴേ​ത്ത​​ട്ടി​​ല്‍​നി​​ന്ന് ബൂ​​ത്ത് ഏ​​ജ​​ന്‍റു​മാ​ർ ന​​ല്‍​കി​​യ ക​​ണ​​ക്കു​​ക​​ള്‍ സൂ​​ചി​​പ്പി​​ക്കു​​ന്ന​​ത്. ഏ​​റ്റു​​മാ​​നൂ​​രി​​ല്‍ അ​​വ​​സാ​​ന നി​​മി​​ഷം യു​​ഡി​​എ​​ഫി​​ന് ശ​​ക്ത​​മാ​​യ മ​​ത്സ​​രം ന​​ട​​ത്താ​​നാ​​യെ​​ന്നാ​​ണ് യോ​​ഗം വി​​ല​​യി​​രു​​ത്തി​​യ​​ത്.

എ​​ങ്കി​​ലും വി.​​എ​​ന്‍. വാ​​സ​​വ​ന്‍റെ വ്യ​​ക്തി​​ബ​​ന്ധ​​ങ്ങ​​ളും മ​​റ്റും വി​​ജ​​യ​​ത്തി​ന്‍റെ ഘ​​ട​​ക​​ക​​ങ്ങ​​ളാ​​കു​​മെ​​ന്നാ​​ണു പാ​​ര്‍​ട്ടി​​യു​​ടെ ക​​ണ​​ക്കു​​കൂ​​ട്ട​​ല്‍. സി​​പി​​ഐ​​യി​​ലു​​ണ്ടാ​​യ പ്ര​​ശ്‌​​ന​​ങ്ങ​​ളും കെ. ​​അ​​ജി​​ത്തി​ന്‍റെ സ്ഥാ​​നാ​​ര്‍​ഥി​​ത്വ​​വും യു​​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ മി​​ക​​വും വൈ​​ക്ക​​ത്ത് എ​​ല്‍​ഡി​​എ​​ഫി​​നെ ചെ​​റു​​താ​​യി​​ട്ട​​ല്ല വി​​ഷ​​മി​​പ്പി​​ച്ച​​ത്. എ​​ങ്കി​​ലും പ​​തി​​നാ​​യി​​ര​​ത്തി​​ല്‍ കു​​റ​​യാ​​തെ ഭൂ​​രി​​പ​​ക്ഷം ല​​ഭി​​ക്കു​​മെ​​ന്നാ​​ണ് സി​​പി​​എം വി​​ല​​യി​​രു​​ത്ത​​ല്‍.

കാ​​ഞ്ഞി​​ര​​പ്പ​​ള്ളി​​യി​​ല്‍ എ​​ന്‍.​ ജ​​യ​​രാ​​ജ് മി​​ക​​ച്ച വി​​ജ​​യം നേ​​ടു​​മെ​​ന്ന് വി​​ല​​യി​​രു​​ത്തി​​യ യോ​​ഗം പൂ​​ഞ്ഞാ​​റി​​ലും ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും ക​​ടു​​ത്ത മ​​ത്സ​​രം നേ​​രി​​ടേ​​ണ്ടിവ​​ന്നെ​​ന്നാ​​ണു വി​​ല​​യി​​രു​​ത്തി​യ​ത്. ചെ​​റി​​യ പ​​രാ​​ജ​​യ​​ഭീ​​തി പൂ​​ഞ്ഞാ​​ര്‍ മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ന​​ല്‍​കു​​ന്നു​​ണ്ട്. ച​​ങ്ങ​​നാ​​ശേ​​രി​​യി​​ലും ശ​​ക്ത​​മാ​​യ പോ​​രാ​​ട്ട​​മാ​​ണ് ന​​ട​​ന്ന​​ത്. ഇ​​വി​​ടെ ജോ​​ബ് മൈ​​ക്കി​​ള്‍ എം​​എ​​ല്‍​എ എ​​ന്ന നി​​ല​​യി​​ല്‍ ന​​ട​​ത്തിയ പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ വോ​​ട്ടാ​​യി മാ​റു​മെ​ന്നാ​ണ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ന​​ല്‍​കി​​യ റി​​പ്പോ​​ര്‍​ട്ടി​​ലു​​ള്ള​​ത്.

ക​​ടു​​ത്തു​​രു​​ത്തി​​യി​​ല്‍ ശ​​ക്ത​​മാ​​യ പോ​​രാ​​ട്ടം ന​​ട​​ത്താ​​ന്‍ എ​​ല്‍​ഡി​​എ​​ഫി​​നാ​​യെ​​ങ്കി​​ലും വി​​ജ​​യം മ​​ണ്ഡ​​ലം ക​​മ്മി​​റ്റി ഉ​​റ​​പ്പി​​ക്കു​​ന്നി​​ല്ല. അ​​നുകൂ​​ല ഘ​​ട​​ക​​ങ്ങ​​ള്‍ പ​​ല​​തു​​ണ്ടാ​​യെ​​ങ്കി​​ലും വോ​​ട്ടാ​​യി പ്ര​​തി​​ഫ​​ലി​​ച്ചോ എ​​ന്ന​​റി​​യാ​​ന്‍ ക​​ഴി​​യി​​ല്ല. സി​​പി​​എം മ​​ത്സ​രി​ച്ച കോ​​ട്ട​​യ​​ത്ത് തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​നെ​​തി​​രേ​ ന​​ല്ല മ​ത്സ​രം ന​​ട​​ത്താ​​നാ​​യെ​​ന്നാ​​ണ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി റി​​പ്പോ​​ര്‍​ട്ടി​ന്മേ​​ല്‍ ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് വി​​ല​​യി​​രു​​ത്തി​​യ​​ത്.

ക​​ഴി​​ഞ്ഞ ത​​വ​​ണ​​ത്തേ​​ക്കാ​​ള്‍ ഭൂ​​രി​​പ​​ക്ഷം കു​​റ​​യു​​മെ​​ന്നാ​​ണ് മ​​ണ്ഡ​​ലം ക​​മ്മി​​റ്റി​​യു​​ടെ ക​​ണ​​ക്കു​​ക​​ള്‍ വ്യ​​ക്ത​​മാ​​ക്കു​​ന്ന​​ത്. പു​​തു​​പ്പ​​ള്ളി​​യി​​ല്‍ അ​​ഭി​​മാ​​ന​​ക​​ര​​മാ​​യ മ​​ത്സ​​രം ന​​ട​​ത്താ​​നാ​​യെ​​ന്നു മാ​​ത്ര​​മാ​​ണ് റി​​പ്പോ​​ര്‍​ട്ടി​​ലു​​ള്ള​​ത്. ജി​​ല്ലാ സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ന്‍റെ വി​​ല​​യി​​രു​​ത്ത​​ലും റി​​പ്പോ​​ര്‍​ട്ടും ഇ​​ന്നു ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് യോ​​ഗ​​ത്തി​​നു കൈ​​മാ​​=

District News

കോ​രു​ത്തോ​ട് പ​ള്ളി​പ്പ​ടി മേ​ഖ​ല​യി​ൽ മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് ഇ​ല്ല

കോ​രു​ത്തോ​ട്: പ്ര​മു​ഖ മൊ​ബൈ​ൽ സേ​വ​ന​ദാ​താ​ക്ക​ളു​ടെ നെ​റ്റ്‌‌​വ​ർ​ക്ക് ക​വ​റേ​ജ് ല​ഭി​ക്കാ​ത്ത​ത് കോ​രു​ത്തോ​ട്ടി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും നാ​ട്ടു​കാ​ർ​ക്കും വ്യാ​പാ​രി​ക​ൾ​ക്കും ദു​രി​ത​മാ​കുന്നു.

ര​ണ്ടു മ​ല​നി​ര​ക​ളു​ടെ മ​ധ്യ​ഭാ​ഗ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പ​ള്ളി​പ്പ​ടി നി​വാ​സി​ക​ൾ​ക്കാ​ണ് ദു​രി​തം ഏ​റെ​യും. കു​ട്ടി​ക​ളു​ടെ ഓ​ൺ​ലൈ​ൻ വി​ദ്യാ​ഭ്യാ​സ​ത്തി​നും അ​ത്യാ​വ​ശ്യ ഘ​ട്ട​ങ്ങ​ളി​ൽ ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ക​ഴി​യാ​ത്ത സ്ഥി​തി​യാ​ണ് നാ​ട്ടു​കാ​ർ​ക്ക്.

നെ​റ്റ്‌​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തു​മൂ​ലം റേ​ഷ​ൻ​ക​ട​ക​ളു​ടെ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ്. ഇ-​പോ​സ് മെ​ഷീ​നു​ക​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​കു​ന്ന​താ​ണ് റേ​ഷ​ൻ​ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റി​ക്കു​ന്ന​ത്. ബ​യോ​മെ​ട്രി​ക് വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ ഇ​ന്‍റ​ർ​നെ​റ്റ് അ​ത്യാ​വ​ശ്യ​മാ​ണെ​ന്നി​രി​ക്കേ സി​ഗ്‌​ന​ൽ ല​ഭി​ക്കാ​ത്ത​തു​മൂ​ലം പ​ല​ർ​ക്കും റേ​ഷ​ൻ വാ​ങ്ങാ​ൻ ക​ഴി​യു​ന്നി​ല്ല.

ഫോ​ൺ വി​ളി​ക്കാ​നോ ഇ​ന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നോ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ തേ​ടി പോ​കേ​ണ്ട അ​വ​സ്ഥ​യാ​ണെ​ന്നും നാ​ട്ടു​കാ​ർ പ​രാ​തി​പ്പെ​ടു​ന്നു. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ൽ ട​വ​റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും പ​ള്ളി​പ്പ​ടി ഭാ​ഗ​ത്തേ​ക്ക് സി​ഗ്‌​ന​ലു​ക​ൾ എ​ത്തു​ന്നി​ല്ലെ​ന്നാ​ണ് പ​രാ​തി. ട​വ​റു​ക​ളി​ലെ ട്രാ​ൻ​സ്മി​റ്റ​റു​ക​ൾ മ​റ്റു ദി​ശ​ക​ളി​ലേ​ക്കു തി​രി​ച്ചു​വ​ച്ചി​രി​ക്കു​ന്ന​തു​മൂ​ലം ത​ങ്ങ​ൾ അ​വ​ഗ​ണി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു.


അ​ടി​യ​ന്ത​ര​മാ​യി മൊ​ബൈ​ൽ നെ​റ്റ്‌​വ​ർ​ക്കിം​ഗ് ക​വ​റേ​ജ് പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​ക​ണ​മെ​ന്നു നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

District News

ഓ​ട്ടോത്തൊ​ഴി​ലാ​ളി​ക​ളെ കു​രു​ക്കി​ലാ​ക്കി ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ്

പാ​ലാ: ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ മീ​റ്റ​ര്‍ പ​തി​പ്പി​ക്കു​ന്ന​ത് മാ​സ​ത്തി​ല്‍ ര​ണ്ടു ദി​വ​സ​മാ​ക്കി കു​റ​ച്ച​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍. മു​ന്‍​പ് ലീ​ഗ​ല്‍ മെ​ട്രോ​ള​ജി വ​കു​പ്പ് എ​ല്ലാ ബു​ധ​നാ​ഴ്ച​ക​ളി​ലും ന​ട​ത്തി​യി​രു​ന്ന മീ​റ്റ​ര്‍ പ​തി​പ്പി​ക്ക​ല്‍ ര​ണ്ടു ദി​വ​സ​മാ​ക്കി ചു​രു​ക്കു​ക​യാ​യി​രു​ന്നു. 100 വ​ണ്ടി​ക​ള്‍​ക്ക് വ​രെ​യാ​ണ് പ​രി​ശോ​ധ​ന​യെ​ങ്കി​ലും അ​തി​ന്‍റെ ര​ണ്ടി​ര​ട്ടി​യ​ല​ധി​കം വാ​ഹ​ന​ങ്ങ​ള്‍ എ​ത്തു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​ത​ക്കു​രു​ക്കും അ​നു​ഭ​വ​പ്പെട്ടു.

ചെ​ത്തി​മ​റ്റ​ത്തി​നു സ​മീ​പം പു​തി​യ​കാ​വ് ദേ​വീ​ക്ഷേ​ത്രം റോ​ഡി​ലാ​ണ് പ​രി​ശോ​ധ​ന​യ്ക്കാ​യെ​ത്തു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ പാ​ര്‍​ക്ക് ചെ​യ്യു​ന്ന​ത്. ഇ​ടു​ങ്ങി​യ റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ കൂ​ടി എ​ത്തു​ന്ന​തോ​ടെ വാ​ഹ​ന​ക്കു​രു​ക്കും രൂ​പ​പ്പെ​ട്ടു. ര​ണ്ട് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മാ​ത്ര​മാ​ണ് പ​രി​ശോ​ധ​ന​യ്ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. ഒ​രു ദി​വ​സ​ത്തെ ഓ​ട്ടം ന​ഷ്ട​പ്പെ​ടു​ത്തി​യാ​ണ് മീ​റ്റ​ര്‍ പ​തി​പ്പി​ക്കാ​നെ​ത്തു​ന്ന​തെ​ന്ന് ഡ്രൈ​വ​ര്‍​മാ​ര്‍ പ​റ​യു​ന്നു.

മീ​ന​ച്ചി​ല്‍ താ​ലൂ​ക്കി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നു​ള്ള ഓ​ട്ടോ​ക​ളാ​ണ് മീ​റ്റ​ര്‍ പ​തി​ക്കാ​നാ​യി പാ​ലാ​യി​ലെ​ത്തു​ന്ന​ത്. മീ​റ്റ​ര്‍ പ​തി​പ്പി​ക്കു​ന്ന ദി​വ​സ​ങ്ങ​ളു​ടെ എ​ണ്ണം വ​ര്‍​ധി​പ്പി​ക്ക​ണ​മെ​ന്നും കൂ​ടു​ത​ല്‍ ഉ​ദ്യോ​സ്ഥ​രെ നി​യ​മി​ക്ക​ണ​മെ​ന്നും ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു

Latest News

Corehub Up